Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NIRDC Develops App

ചെറുകിട സംരംഭങ്ങൾക്കായി ആപ് വികസിപ്പിച്ച് എൻഐആർഡിസി

ന്യൂ​​​ഡ​​​ൽ​​​ഹി: സൂ​​​ക്ഷ്മ, ചെ​​​റു​​​കി​​​ട, ഇ​​​ട​​​ത്ത​​​രം സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്കാ​​​യി (എം​​​എ​​​സ്എം​​​ഇ) ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യ ആ​​​പ് വി​​​ക​​​സി​​​പ്പി​​​ച്ചു നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് റി​​​സ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് കൗ​​​ണ്‍സി​​​ൽ (എ​​​ൻ​​​ഐ​​​ആ​​​ർ​​​ഡി​​​സി).

എം​​​എ​​​സ്എം​​​ഇ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ മാ​​​ർ​​​ഗ​​​രേ​​​ഖ​​​ക​​​ൾ​​​ക്ക​​​നു​​​സൃ​​​ത​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന എ​​​ൻ​​​ഐ​​​ആ​​​ർ​​​ഡി​​​സി ‘ഇ​​​ൻ​​​ഡ് ആ​​​പ്’എ​​​ന്ന പേ​​​രി​​​ലാ​​​ണ് പു​​​തി​​​യ ആ​​​പ് വി​​​ക​​​സി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കു പ​​​ര​​​സ്പ​​​രം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളോ സേ​​​വ​​​ന​​​ങ്ങ​​​ളോ വാ​​​ങ്ങു​​​ക​​​യും വി​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന ഓ​​​ണ്‍ലൈ​​​ൻ പ്ലാ​​​റ്റ്ഫോ​​​മാ​​​യാ​​​ണ് (ബി2​​​ബി മാ​​​ർ​​​ക്ക​​​റ്റ്പ്ലേ​​​സ്) ഇ​​​ൻ​​​ഡ് ആ​​​പ്പി​​​നെ വി​​​ക​​​സി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​ൻ​​​ഡ് ആ​​​പ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ എ​​​ൻ​​​ഐ​​​ആ​​​ർ​​​ഡി​​​സി ദേ​​​ശീ​​​യ ചെ​​​യ​​​ർ​​​മാ​​​ൻ ശം​​​ഭു സിം​​​ഗ്, എ​​​ൻ​​​ഐ​​​ആ​​​ർ​​​ഡി​​​സി വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ല​​​ളി​​​ത് വ​​​ർ​​​മ, എ​​​ൻ​​​ഐ​​​ആ​​​ർ​​​ഡി​​​സി ദേ​​​ശീ​​​യ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ സു​​​ഭീ​​​ഷ് പി. ​​​വാ​​​സു​​​ദേ​​​വ്, എ​​​ൻ​​​ഐ​​​ആ​​​ർ​​​ഡി​​​സി (അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ & എ​​​സ്റ്റാ​​​ബ്ലി​​​ഷ്മെ​​​ന്‍റ്) ദേ​​​ശീ​​​യ ഡ​​​യ​​​റ​​​ക്‌​​​ട​​​റും മ​​​ല​​​യാ​​​ളി​​​യു​​​മാ​​​യ കെ.​​​വി. പ്ര​​​ദീ​​​പ് കു​​​മാ​​​ർ, കെ.​​​ മ​​​നോ​​​ജ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള സം​​​രം​​​ഭ​​​ക​​​ർ​​​ക്കി​​​ട​​​യി​​​ൽ നെ​​​റ്റ്‌​​​വ​​​ർ​​​ക്കിം​​​ഗ് സു​​​ഗ​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​നും വ്യാ​​​പാ​​​ര​​​ത്തി​​​നു സ​​​ർ​​​ക്കാ​​​ർ പ​​​ദ്ധ​​​തി​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി ഒ​​​രു ഏ​​​ക​​​ജാ​​​ല​​​ക പ്ലാ​​​റ്റ്ഫോ​​​മാ​​​യാ​​​ണ് ഇ​​​തു രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

സ​​​ർ​​​ക്കാ​​​ർ പ​​​ദ്ധ​​​തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ക, മൂ​​​ല​​​ധ​​​ന​​​ല​​​ഭ്യ​​​ത സു​​​ഗ​​​മ​​​മാ​​​ക്കു​​​ക, വ്യാ​​​പാ​​​രം കൂ​​​ടു​​​ത​​​ൽ ആ​​​ളു​​​ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ക, പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നും ശേ​​​ഷി വി​​​ക​​​സ​​​ന​​​ത്തി​​​നും സ​​​ഹാ​​​യി​​​ക്കു​​​ക എ​​​ന്നീ സ​​​ഹാ​​​യ​​​ങ്ങ​​​ൾ ചെ​​​റു​​​കി​​​ട വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്ക് ആ​​​പ്പി​​​ലൂ​​​ടെ ല​​​ഭി​​​ക്കും.

സം​​​രം​​​ഭ​​​ക​​​ർ​​​ക്ക് മ​​​റ്റു വ്യ​​​വ​​​സാ​​​യ ഉ​​​ട​​​മ​​​ക​​​ളു​​​മാ​​​യി സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ​​​ന്ന പോ​​​ലെ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്താ​​​നും ആ​​​പ്പി​​​ലൂ​​​ടെ ക​​​ഴി​​​യും. സ​​​ബ്സ്ക്രി​​​പ്ഷ​​​ൻ അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ആ​​​പ് പ്ലേ​​​സ്റ്റോ​​​റി​​​ലും ആ​​​പ് സ്റ്റോ​​​റി​​​ലും ല​​​ഭ്യ​​​മാ​​​ണ്.

Latest News

Up